- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആ ജൂനിയർ ഡോക്ടർ എന്റെ കെട്ട്യോനാണ് സൂർത്തുക്കളെ'; 'രോമാഞ്ച'ത്തിലെ നയന സിസ്റ്റർ പറയുന്നു
തിയേറ്ററുകളിൽ ചിരിനിറച്ച ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായ രോമാഞ്ചം സിനിമ കണ്ടവർ സിനിമയിലെ നയന സിസ്റ്ററെ മറന്നു കാണില്ല. ബോധംകെട്ട് ആശുപത്രിക്കിടക്കയിൽ കഴിയുന്ന സൗബിനെ പരിപരിക്കാനെത്തുന്ന നയന സിസ്റ്ററെ അവതരിപ്പിച്ചത് യുവ നടി ദീപിക ദാസ് ആണ്.
സിനിമയിൽ വളരെ കുറച്ച് സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ദീപികയും അഭിനയം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ രോമാഞ്ചം സിനിമയിലെ മറ്റൊരു കൗതുകം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ദീപിക. സിനിമയിൽ സൗബിൻ അവതരിപ്പിക്കുന്ന ജിബിൻ മാധവൻ എന്ന കഥാപാത്രത്തെ പരിശോധിക്കാനെത്തുന്ന ഡോക്ടർമാരുടെ സംഘത്തിലെ ജൂനിയർ ഡോക്ടർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക.

ജീവിത പങ്കാളികളായ ദീപികയും ഭർത്താവ് ശ്രീനാഥ് എരമവും സ്‌ക്രീനിൽ നഴ്‌സും ഡോക്ടറുമായെത്തിയ കൗതുകം ദീപിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'അങ്ങനെ നയനയും ജൂനിയർ ഡോക്ടറും ഒന്നിക്കുകയാണ് സൂർത്തുക്കളെ വേമ േഷൗിശീൃ റീരീേൃ ശ ൊ്യ സലേ്യേീി....' എന്നാണ് ദീപിക ഫേസ്‌ബുക്കിൽ കുറിച്ചത്.
ഷോർട് ഫിലിമുകളിലൂടെ സിനിമാരംഗത്ത് ശ്രദ്ധ നേടിയ ദീപിക കണ്ണൂരിലെ പ്രാദേശിക ന്യൂസ് ചാനലുകളിൽ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് ഹിറ്റായ'കള്ളിക്കള്ളി മാസ്‌ക്' എന്ന വിഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ ക്ലാസ്മേറ്റും ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറകടറുമായ ഷിഫ്ന ബബിൻ ആണ് രോമാഞ്ചത്തിലേക്ക് ക്ഷണിക്കുന്നത്.





