കൊച്ചി: മലയാളത്തിന്റെ പ്രിയ നടി നസ്രിയ നസീമിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും താരങ്ങളുമുൾപ്പെടെ നിരവധിപ്പോരാണ് നസ്രിയയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്. താരത്തിന്റെ അനുജൻ നവീൻ നസീമിന്റെയും ജന്മദിനം ഇന്നു തന്നെയാണ്. തന്റെ എക്കാലത്തേയും ഏറ്റവും മികച്ച പിറന്നാൾ സമ്മാനം അനിയനാണ് എന്നാണ് നസ്രിയ പറയാറുള്ളത്. ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഒരേ ദിവസത്തിലാണ് പിറന്നാളെങ്കിലും നസ്രിയയും നവീനും ഇരട്ടകളല്ല. ഒരു വർഷത്തെ വിത്യാസമുണ്ട്. നസ്രിയയ്ക്ക് പിറന്നാൾ ആശംസിച്ച താരങ്ങൾ അനുജനും ആശംസകൾ നേരാനും മറന്നില്ല. ഹാപ്പി ബർത്ത്ഡേ റോക്ക്സ്റ്റർസ് എന്നാണ് നസ്രിയയ്ക്കും നവീനും ആശംസകൾ നേർന്ന് ഹഫദ് ഫാസിലിന്റെ അനുജൻ ഫർഹാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കുഞ്ഞിപ്പെണ്ണേ എന്റെ കുഞ്ഞി സറസറ ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ സന്തോഷവും നിറങ്ങളും കൊണ്ട് എന്നെന്നും ഞങ്ങളുടെ ജീവിതം നിറയ്ക്കാൻ നിറക്കു കഴിയട്ടെ എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്.

എന്റെ ബേബി സിസ്റ്ററിന് ആശംസകൾ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു എന്നായിരുന്നു നദിയ മൊയ്തു കുറിച്ചത്. അതിമനോഹരിയായ പെൺകുട്ടിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു മഞ്ജു വാരിയരുടെ പോസ്റ്റ്. നിന്റെ മാഡ്നെസ്സ് മിസ്സ് ചെയ്യുന്നു എത്രയും പെട്ടെന്ന് തിരിച്ചു വരൂ എന്നായിരുന്നു നാനി കുറിച്ചത്.

ഇവരെ കൂടാതെ നടൻ അർജുൻ അശോകൻ, പ്രസന്ന ബാബു, ശാന്തനു, സജിൻ ഗോപു, സൗബിൻ സാഹിർ തുടങ്ങി നിരവധി താരങ്ങളും സുഹൃത്തുക്കളും നസ്രിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. അതേസമയം അന്റെ സുന്ദരനിക്കി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സൂര്യ നായകനാവുന്ന അടുത്ത പടത്തിൽ നസ്രിയ അഭിനയിക്കുന്നുണ്ട്.