- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്'; ഫഹദിന് പിറന്നാൾ ആശംസിച്ച് നസ്രിയ, ചിത്രത്തിന്റെ കടപ്പാട് മമ്മൂക്കയ്ക്ക്; മാമന്നൻ തകർത്തോടവേ ഫഹദിന്റെ പിറന്നാളും സൈബറിടത്തിൽ ആഘോഷം
കൊച്ചി: നടൻ ഫഹദ് ഫാസിലിന് ഇന്ന് 41-ാം പിറന്നാൾ. ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യയും നടിയുമായ നസ്രിയ നസീം ഇൻസ്റ്റ?ഗ്രാമിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ആരാധകർ ഇതിനോടകം ഏറ്റെടുത്തു. ഫഹദിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
'എന്റെ പ്രിയതമന് പിറന്നാൾ ആശംസകൾ. വജ്രത്തെപ്പോലെ നീ തിളങ്ങട്ടെ. നിന്നെപ്പോലെ മറ്റൊരാളില്ല. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു'- ചിത്രത്തിനൊപ്പം നസ്രിയ കുറിച്ചു.
പോസ്റ്റിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രം എടുത്തത് സാക്ഷാൽ മമ്മൂട്ടി ആണെന്നുള്ളതാണ്. ചിത്രത്തിന് നടൻ മമ്മൂട്ടിക്കാണ് നസ്രിയ കടപ്പാട് വെച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക എടുത്ത ചിത്രം എന്നായിരുന്നു ചിത്രത്തിന് കടപ്പാട് നൽകി നസ്രിയ കുറിച്ചത്.
മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ ഫഹദിന്റെ മികച്ച പ്രകടനം ആരാധകരെ പ്രശംസ നേടി. തിയേറ്ററിൽ വൻ വിജയം നേടിയ ശേഷം ജൂലൈ മാസം 27ന് ചിത്രം നെറ്റ്ഫ്‌ളിക്സിലൂടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായി.