കൊച്ചി: ദൃശ്യം ടീം വീണ്ടും ഒന്നിക്കുന്ന 'നേര്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജീത്തു ജോസഫ്, മോഹൻലാൽ, ആഷീർവാദ് സിനിമാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റും 16 സെക്കൻഡുകളുമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ അഭിഭാഷകനായി വേഷമിടുന്ന ചിത്രം കൂടിയാണ് നേര്.

പ്രിയാമണിയാണ് ?ചിത്രത്തിൽ നായികയാകുന്നത്. ഒരു ലീഗൽ ത്രില്ലർ ഡ്രാമയായി ഒരുങ്ങുന്ന 'നേര്' ക്രിസ്മസ് റിലീസായി ഡിസംബർ 21ന് തിയറ്ററുകളിലെത്തും. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ജഗദീഷ്, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും നേരി'ലെ പ്രധാന അഭിനേതാക്കളാണ്.

വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു.