കൊച്ചി: ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.

കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ. നടക്കുന്നത്.ഒരു കേസിന്റെ നീതിക്കായി രണ്ടു വക്കീലന്മാരും സഹായികളും നീതി നിർമ്മ ഹണം നടത്തുന്ന നിയമപാലകരും ഒത്തുകൂടിയിരിക്കുന്നു. കോടതി മുറി പിന്നെ നിയമയുദ്ധത്തിന്റെ അങ്കക്കളരിയായി മാറുകയാണ്
നീതിക്കായി രണ്ടു വക്കീലന്മാർ അങ്ങേയറ്റം വാദിച്ചു കൊണ്ട് കോടതി മുറിയെ ഉദ്യോഗത്തിന്റെ മുൾമുനയിലേക്കു നയിക്കുകയാണ് ഈ ചിത്രം. തികഞ്ഞ ഒരു കോർട്ട് റൂം ഡ്രാമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.കോടതിയിൽ പ്രധാനമായും ഏറ്റുമുട്ടുന്നത് മോഹൻലാലും പ്രിയാമണിയുമാണ്.

സംഘർഷവും. ഉദ്വേഗവും കോർത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകൾ നിവർത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്. സിദിഖ്, ജഗദീഷ്, അനശ്വരരാജൻ, ഗണേശ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യുവർഗീസ്, കലേഷ്, കലാഭവൻ ജിന്റോ , രശ്മി അനിൽ, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാന്തി മായാദേവി മികച്ച ഒരു അഭിഭാഷക കൂടിയാണ്. തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ കൂടി ഈ ചിത്രത്തിന്റെ തിരക്കഥയെ ഏറെ ബലപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ സ്വധാനമായ ഒരു കഥാപാത്രത്തെ ശാന്തി മായാദേവി അവതരിപ്പിക്കുന്നുണ്ട്.വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.