- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യയിലേയും യൂറോപ്പിലെയും രാജ്യങ്ങളിൽ നെറ്റ്ഫ്ളിക്സ് സൗജന്യ സേവനം ആരംഭിക്കും
ന്യൂഡൽഹി: സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്സ് വിവിധ രാജ്യങ്ങളിൽ സൗജന്യ സേവനം ആരംഭിക്കാനുള്ള ചർച്ചകളിലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളിൽ സൗജന്യ സേവനം നൽകുന്ന പതിപ്പ് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ.
ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെനിയയിൽ നെറ്റ്ഫ്ളിക്സ് സൗജന്യ സേവനം നൽകിയിരുന്നു. കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയെന്നും റിപ്പോർട്ട് പറയുന്നു.
സൗജന്യ ടിവി നെറ്റ് വർക്കുകൾക്ക് സ്വീകാര്യതയുള്ള രാജ്യങ്ങളിലാണ് സൗജന്യ സേവനം നൽകുക. എന്നാൽ യുഎസിൽ നെറ്റ്ഫ്ളിക്സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎസ് വിപണിയിൽ നിന്ന് ലഭിക്കാവുന്ന പരമാവധി ഉപഭോക്താക്കളെ നെറ്റ്ഫ്ളിക്സിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
നിലവിൽ യൂട്യൂബ് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയിലുള്ള സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ളിക്സ്. എന്നാൽ പരസ്യ വിതരണത്തിന്റെ കാര്യത്തിൽ നെറ്റ്ഫ്ളിക്സ് ബഹുദൂരം പിന്നിലാണ്. സബ്സ്‌ക്രിപ്ഷൻ പ്ലാനുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാർഗം.