- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകന്റെ പേര് സിയൽ; അവന് എട്ടു വയസ് പ്രായം: അമ്മയോടൊപ്പം മറ്റൊരു ഭൂഖണ്ഡത്തിൽ സുഖമായി ജീവിക്കുന്നു: വിശേഷങ്ങൾ പങ്കുവെച്ച് ഷൈൻ ടോം ചാക്കോ

ക്തി ജീവിതത്തിലെ വിശേഷങ്ങൾ പറഞ്ഞു നടൻ ഷൈൻ ടോം ചാക്കോ. അടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഷൈൻ തന്റെ മകനെ കുറിച്ച് വെളിപ്പെടുത്തിയത്. താനും ഭാര്യയും വേർ പിരിഞ്ഞവരാണെന്നും ഒരു മകനുണ്ടെന്നും ഷൈൻ വ്യക്തമാക്കി. മകന്റെ പേര് സിയൽ എന്നാണെന്നും അവന് എട്ടു വയസ്സുണ്ടെന്നും ഷൈൻ പറയുന്നു.
''കുഞ്ഞ് സന്തോഷം ആയി ഇരിക്കുന്നു. എട്ടു വയസ്സ്, സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽനിന്നു വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ചു പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്.'' എന്നും ഷൈൻ പറയുന്നു.
അടി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവെ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് കുഞ്ഞിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ''എങ്ങനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറാൻ അറിയില്ല എന്ന് മനസ്സിലായില്ലേ, താലികെട്ടാൻ അഹാന പഠിപ്പിച്ചു, എന്നാൽ കെട്ടിപ്പിടിക്കാൻ മാത്രം പഠിപ്പിച്ചില്ല. എനിക്കാണേൽ സ്ത്രീകളോട് ഇടപഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി. എന്നാൽ മറന്നുപോയി. ഇനി ആദ്യം മുതൽ പഠിക്കണം.''ഷൈൻ ടോം പറഞ്ഞു.

