ഹാനയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തിയ 'അടി' എന്ന സിനിമ തിയറ്ററുകൾ കീഴടക്കുകയാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി പരിപാടികളിലും അഹാന പങ്കെടുക്കുന്നുണ്ട്. ഇതിൽ ചിലതിൽ നാല് പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ ഏക വരുമാനക്കാരനായ അച്ഛൻ എങ്ങനെ കൊണ്ടുപോയി എന്നതിനെക്കുറിച്ചും അഹാന സംസാരിക്കുകയുണ്ടായി.

നന്നേ ബുദ്ധിമുട്ടിയാണ് അച്ഛൻ കുടുംബം നോക്കിയതെന്ന് അഹാന പറയുന്നു. ഏറ്റവും ഇളയമകൾ ഹൻസിക പിറക്കുന്നതിന് മുൻപാണ് കൃഷ്ണകുമാർ തിരുവനന്തപുരത്ത് ഒരു വീട് സ്വന്തമാക്കിയത്. എല്ലാ മാസവും ലോൺ അടയ്ക്കേണ്ട സമയമാകുമ്പോൾ വലിയ പ്രതിസന്ധിയായിരുന്നു. അല്ലലില്ലാതെ വീട് പോകുമെങ്കിലും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അച്ഛൻ ഏറെ ബുദ്ധിമുട്ടിയെന്നും അഹാന പറയുന്നു.

മക്കളുടെ ആവശ്യങ്ങൾക്കിടയിൽ അമ്മ തന്റെ എല്ലാ ആവശ്യങ്ങളും മാറ്റിവെച്ചു. ഒരുകാലത്ത്, ഇഷ്ടമുള്ള വസ്ത്രം വാങ്ങിയിടുക എന്ന കാര്യം തന്റെ അമ്മയുടെ മനസ്സിൽ പോലും ഇല്ലായിരുന്നു എന്ന് അഹാന പറയുന്നു. പലപ്പോഴും അമ്മ പുതുതായി ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം തന്റെ കൂട്ടുകാരി ഹസീന വാങ്ങി നൽകിയതായിരുന്നു. അത് കഴിഞ്ഞാൽ ഏറെ നാൾ ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

എങ്കിലും മക്കളുടെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കി. ഒരു ദിവസം കോളേജിൽ നിന്നും ഗ്യാങ്‌ടോക്കിലേക്ക് പഠനസംബന്ധിയായ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു. വിമാനയാത്ര ഉൾപ്പെടെ 40,000 രൂപയായിരുന്നു ചെലവ്. അതുകൊണ്ട് തന്നെ ആ യാത്രയിൽ നിന്നും താൻ ഒഴിവായി. എന്നാൽ ഈ വിവരം അറിഞ്ഞ അമ്മ തനിക്ക് സ്വർണം പണയം വെച്ച് പൈസ തന്നെന്നും തന്റെ മകൾ അത്തരമൊരു യാത്രയിൽ നിന്നും ഒറ്റപ്പെട്ടു പോകരുത് എന്ന നിർബന്ധമാണ് അമ്മയെ കൊണ്ട് അത് ചെയ്യിച്ചതെന്നും സിന്ധു പറയുന്നു. അമ്മമാർക്കുള്ള ഒരു ഓസ്‌കർ ഉണ്ടെങ്കിൽ അത് തന്റെ അമ്മയ്ക്ക് നൽകണമെന്നും അഹാന പറയുന്നു.