- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
24 കാരറ്റ് ഗോൾഡ് പ്രിന്റ് കേരള കോട്ടൻ സാരിയുടുത്ത് ദേവതയെ പോലെ സുന്ദരിയായി കൃതി; ആദിപുരുഷിന്റെ ട്രെയിലർ ലോഞ്ചിൽ തിളങ്ങി കൃതി സനോൻ

രാമായണത്തെ അസ്പദമാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് സിനിമയാണ് ആദിപുരുഷ്. ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയിൽ പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലർ ലോഞ്ച് ആയിരുന്നു ഇന്നലെ. ബോളിവുഡ് സുന്ദരി കൃതി സനോനാണ് ട്രെയിലർ ലോഞ്ച് ഇവന്റിൽ ശ്രദ്ധ നേടിയത്. 24 കാരറ്റ് ഗോൾഡ് പ്രിന്റ് കേരള കോട്ടൻ സാരിയിൽ അതി സുന്ദരിയായാണ് കൃതി എത്തിയത്.
സെലിബ്രിറ്റി ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്ല ഒരുക്കിയ സാരിയിൽ കൃതി ഒരു ദേവതയെ പോലെ തിളങ്ങി. സർദോസി ബോർഡറുള്ള ഖാദി സാരി ചുറ്റിയ കൃതി, കേരള കോട്ടൻ സാരി ദുപ്പട്ട പോലെ സ്‌റ്റൈൽ ചെയ്തു. 24 കാരറ്റ് ഗോൾഡ് ഖാദി ബ്ലോക് പ്രിന്റാണ് കേരള സാരിയുടെ സവിശേഷത. ചുവപ്പും ഗോൾഡനും ചേരുന്ന വർക്കുകൾ സാരിക്ക് പാരമ്പര്യത്തനിമ നൽകി. കോപ്പർ പൂക്കളും മരതകക്കല്ലുകളും ചേർന്ന ബ്ലൗസിൽ പ്രൗഢി നിറഞ്ഞു നിന്നു. ഏറ്റവും ശുദ്ധമായ തുണിയാണ് സാരിക്കു വേണ്ടി നിർമ്മിച്ചതെന്ന് അബു ജാനി സന്ദീപ് കോസ്ല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നീറ്റ് ബൺ സ്‌റ്റൈലിലൊരുക്കിയ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. ആഭരണങ്ങളിലും മേക്കപ്പിലും ട്രെഡീഷനൽ സ്‌റ്റൈൽ പിന്തുടർന്നു. ഈ വേഷത്തിൽ ഐശ്വര്യം നിറഞ്ഞു നിൽക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
ജാനകി എന്ന കഥാപാത്രത്തെയാണ് ആദിപുരുഷിൽ കൃതി അവതരിപ്പിക്കുന്നത്. സീതാദേവിയെ ആധാരമാക്കിയുള്ളതാണ് ഈ കഥാപാത്രം. 500 കോടി മുതൽമുടക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജൂൺ 16നാണ് റിലീസ്.

