വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തമാണ് ലിയോ. വിജയുടെ പിറന്നാൾ ദിനമായ ഇന്ന് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കൃത്യം 12 മണിക്ക് തന്നെ പോസ്റ്റർ റിലീസായി. വിജയുടെ കലിപ്പു മോദിലുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കൈയിൽ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. വിജയ് സിനിമയിലൂടെ ഫസ്റ്റ് ലുക്ക് ഇത്രയും വൈലന്റ് ലുക്കിൽ ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ സ്വർണനിറത്തിലായിരുന്ന ലിയോ ടൈറ്റിൽ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. നടൻ വിജയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ലിയോ സിനിമയുടെ അണിയറ പ്രവർത്തകരുടെ ലക്ഷ്യം. പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ആയിരത്തോളം വരുന്ന നർത്തകർക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഈ അടുത്തിടെ ചിത്രീകരിച്ച ഗാനമായിരിക്കും ഇതെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വിജയ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ പ്രൊമോ ശ്രദ്ധ നേടിയിരുന്നു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളിൽ എത്തും. പിആർഓ : പ്രതീഷ് ശേഖർ.