- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി; പ്രധാനവേഷത്തിൽ കങ്കണ റണാവത്തും രാഘവ ലോറൻസും

X
മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രമാണ് 'മണിച്ചിത്രത്താഴ്. 18 വർഷങ്ങൾക്ക് മുമ്പ് ഇതിന്റെ തമിഴ് റിമേക്ക് ആയ ചന്ദ്രമുഖി ഇറങ്ങി. ജ്യോതികയായിരുന്നു ഇതിൽ ശോഭനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡ് താരം കങ്കണ റണാവത്തും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഓസ്‌കർ ജേതാവ് എം.എം. കീരവാണിയാണ് സംഗീത സംവിധാനം. 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയിൽ രജനീകാന്തായിരുന്നു നായകൻ. പ്രഭു, നയൻതാര, ജ്യോതിക, വിനീത് തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
Next Story

