- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓണമുണ്ട് ഉടുത്ത് ഇലയിട്ട് സദ്യയുണ്ട് ഉയിരും ഉലകവും; മക്കൾക്കൊപ്പം ഓണം ആഘോഷിച്ച് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ പങ്ക് വച്ച് താരങ്ങൾ
ഉലഗിന്റേയും ഉയിരിന്റേയും ആദ്യ ഓണം കെങ്കേമമാക്കി നയൻതാരയും വിഘ്‌നേഷ് ശിവനും. താരങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്.കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങളും വിഘ്‌നേഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം. ഇവിടെ ആഘോഷങ്ങൾ നേരത്തെ തുടങ്ങി. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണാശംസകൾ' എന്നും ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്
കഴിഞ്ഞവർഷം ജൂണിൽ വിവാഹിതരായ ഇരുവരും ഒക്ടോബറിലാണ് തങ്ങൾക്ക് ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വിവരം ആരാധകരോട് പങ്കുവയ്ക്കുന്നത്. വിഘ്‌നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും വിശേഷാവസരങ്ങളിൽ മക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല.
ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ എന്ന ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിജയ് സേതുപതിയാണ് ജവാനിൽ വില്ലൻ വേഷത്തിലെത്തുന്നത്. പൃഥിരാജ് നായകനായ ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.