ക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി ലിസി. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയിൽ സദ്യവട്ടങ്ങൾ ആസ്വദിച്ച് മക്കളായ സിദ്ധാർഥ്, ഐശ്വര്യ, സിദ്ധാർഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

'നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.''-ലിസി കുറിച്ചു

മലയാളസിനിമയിൽ ഒരുക്കാലത്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ലിസി.പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു പ്രായം. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറിൽ ഇരുവരും വിവാഹിതരായി. നീണ്ട 22 വർഷത്തെ ദാമ്പത്യം 2014 ൽ അവസാനിച്ചു.

2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. 2016ൽ ഇരുവരും നിയമപ്രകാരം വിവാഹമോഹനം നേടി. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു. മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിനും ഇരുവരും ഒന്നിക്കാറുണ്ട്.

 
 
 
View this post on Instagram

A post shared by Lissy Lakshmi (@lissylakshmi)

ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. സിദ്ധാർഥിന്റെ ഭാര്യ മെർലിൻ വിഷ്വൽ ഇഫക്റ്റ്സ് പ്രൊഡ്യൂസറാണ്.