- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് എന്തും പറയാൻ അവകാശം; ചലച്ചിത്ര നിരൂപണം സിനിമയെ മോശമായി ബാധിക്കില്ല: അജു വർഗീസ്
തിരുവനന്തപുരം: ചലച്ചിത്ര നിരൂപണം ഒരിക്കലും സിനിമയെ മോശമായി ബാധിക്കില്ലെന്ന് നടൻ അജു വർഗീസ്. സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് എന്തും പറയാൻ അവകാശമുണ്ടെന്നും നല്ല സിനിമയെ കുറിച്ച് പ്രേക്ഷകർ എന്നും നല്ലത് തന്നെ പറയുമെന്നും അജു വർഗീസ് പറഞ്ഞു. ചലച്ചിത്ര നിരൂപണം ഒരിക്കലും സിനിമയെ മോശമായി ബാധിക്കില്ലെന്നും അജു വർഗീസ് പറഞ്ഞു. പുതിയ ചിത്രമായ 'ഫീനിക്‌സി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അജു. ഫീനിക്‌സിന്റെ സംവിധാനം വിഷ്ണു ഭരതനാണ്.
Next Story