- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മാർക്ക് ആന്റണി' സംവിധായകൻ ആധിക് രവിചന്ദ്രൻ വിവാഹിതനായി; വധു നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ; ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് കുടുംബാംഗങ്ങൾ മാത്രം
ചെന്നൈ: മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ പ്രശസ്തനായ സംവിധായകൻ ആധിക് രവിചന്ദ്രൻ വിവാഹിതനായി. തമിഴ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയാണ് വധു. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സിനിമാ രംഗത്തുനിന്നും വിശാൽ ചടങ്ങിനെത്തിയിരുന്നു.
കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. നടൻ വിക്രം പ്രഭുവാണ് ഐശ്വര്യയുടെ ഏക സഹോദരൻ. നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ ആധിക് അഭിനയിച്ചിട്ടുമുണ്ട്.
2015ൽ തൃഷ ഇല്ല്യാനാ നയൻതാര എന്ന സിനിമയിലൂടെയാണ് ആധിക് സംവിധാന രംഗത്തെത്തി. തുടർന്ന് അൻപാനവൻ അസറാതവൻ അടങ്കാതവൻ, ബഗീര എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. എങ്കിലും ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് തമിഴിലെ ഹിറ്റ് സംവിധായകനായി ആധിക് മാറിയത്.
അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആധിക്. 2024ൽ ഈ സിനിമ ആരംഭിച്ചേക്കും.