കൊച്ചി: കൊച്ചിയിൽ നിർമ്മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടി അനുശ്രീ. സിനിമാ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തി. ദിലീപ്, ഉണ്ണി മുകുന്ദൻ, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമൽ, നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അപർണ ബാലമുരളി, അനന്യ, ലാൽജോസ് തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി.

ഇതിന്റെ വീഡിയോ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകൾക്കൊപ്പം, എന്റെ പുതിയ വീട്ടിൽ മനോഹരമായ ഒരു സായാഹ്നം പങ്കുവെയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇനിയുള്ള ജീവിതകാലം മുഴുവൻ താലോലിക്കാൻ ഈ ഓർമകളുണ്ടാകും. പ്രിയപ്പെട്ടവർക്കെല്ലാം നന്ദി.'- വീഡിയോയ്ക്കൊപ്പം അനുശ്രീ കുറിച്ചു. കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക ഭർത്താവ് പ്രേം ജേക്കബിനൊപ്പം ചടങ്ങിനെത്തി.

View this post on Instagram

A post shared by Anusree Nair (@anusree_luv)

'അനുശ്രീ നായർ, എന്റെ വീട്' എന്ന് വീടിന്റെ മുന്നിലെ നെയിംപ്ലേറ്റിൽ എഴുതിയിരിക്കുന്നത് കാണാം. കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നെന്ന് അനുശ്രീ പറയുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ഒരു ഫ്ളാറ്റ് അനുശ്രീ സ്വന്തമാക്കിയിരുന്നു.

'എന്റെ സുഹൃത്തുക്കളാണ് ഈ വീടുണ്ടാക്കാൻ കൂടെ നിന്നത്. കൊച്ചിയിൽ വീട് വയ്ക്കണം എന്നാഗ്രിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാൽ പിന്നീട് ചില കാരണങ്ങൾകൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിതത്. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോൾ ഈ വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്നേഹം.'-അനുശ്രീ പറഞ്ഞു. ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിലെ നായികയായാണ് അനുശ്രീ മലയാള സിനിമയിൽ ചുവടുറപ്പിച്ചത്.



കൂട്ടുകാരായ വനിതാ സഹപ്രവർത്തകരെ ആശ്ലേഷിച്ചാണ് അനുശ്രീ വീട്ടിലേക്ക് ക്ഷണിച്ചത്. യുവതലമുറയിലെ സുപ്രധാന താരങ്ങൾ എല്ലാപേരും തന്നെയുണ്ട്.നടൻ ദിലീപ് പാലുകാച്ചിനെത്തി. ഒരു പുഞ്ചിരിയോട് കൂടിയാണ് അതിഥി രവിയെ അനുശ്രീ വീട്ടിലേക്ക് ആനയിച്ചത്.

അഞ്ചു വർഷങ്ങൾക്ക് മുൻപാണ് അനുശ്രീ പുതിയ വീട് വെക്കാൻ സ്ഥലം വാങ്ങിയത്. ശേഷം ഇത്രയും വർഷം കാത്തിരുന്നാണ് വീടായി തന്നെ പൂർത്തിയാക്കാൻ അനുശ്രീ തീരുമാനിച്ചത്. നല്ല രീതിയിൽ ഇന്റീരിയർ ചെയ്തിട്ടുണ്ട്.