- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൊക്കേഷനിൽ ആരാധകർക്ക് മുന്നിൽ വിജയ്
ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആരാധകർക്ക് മുന്നിലെത്തി നടൻ വിജയ്. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് താരം ആരാധകരെ നേരിട്ടു കണ്ടത്. ആയിരക്കണക്കിന് പേർ താരത്തെകാണാൻ എത്തിയിരുന്നു. പതിവ് തെറ്റിക്കാതെ ആരാധകർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് താരം മടങ്ങിയത്.
From the sets of #TheGreatestOfAllTime #Thalapathy @actorvijay na pic.twitter.com/ATibPtJB6k
— Jagadish (@Jagadishbliss) January 10, 2024
ചുരുങ്ങിയ സമയം കൊണ്ട് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. ആരാധകർ എറിഞ്ഞുകൊടുത്ത ഹാരവും വിജയ് എടുത്തണിഞ്ഞു. നിലവിൽ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരുക്കുന്നത്. താരത്തിന്റെ കരിയറിലെ 68-ാം ചിത്രമാണിത്. ടൈം ട്രാവൽ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരങ്ങൾ.
#ThalapathyVijay's Selfie Moment video..????pic.twitter.com/WFWHiBxneh
— Laxmi Kanth (@iammoviebuff007) January 10, 2024
എങ്ങനെയാണോ സിനിമയെ ആരാധകർ ഏറ്റെടുക്കുന്നത്. അതുപോലെയാണ് ആരാധകരെ താരവും ഏറ്റെടുക്കാറുള്ളത്. അഭിനയിച്ച സിനിമകളുടെ പ്രൊമോഷണൽ വേദികളിലെ താരത്തിന്റെ പ്രസംഗം വാർത്താ പ്രാധാന്യം നേടാറുണ്ട്. ആരാധകരെ എന്നും കയ്യിലെടുക്കുന്ന അഭിസംബോധന താരത്തിന്റെ ഒരു ശൈലിയാണ്.
എൻ നെഞ്ചിൽ കുടിയിരുക്കും രസികർകൾ എന്നാണ് ഇത്രകാലവും അദ്ദേഹം ആരാധകരെ സംബോധന ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ രാഷ്ട്രിയ പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ അഭിസംബോധനയിൽ അക്കാര്യത്തിൽ ഒരു ചെറിയ വ്യത്യാസം കൊണ്ടുവന്നിരിക്കുകയാണ് വിജയ്. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ 'എൻ നെഞ്ചിൽ കുടിയിറുക്കും തോഴർകളെ' എന്നായിരുന്നു പുതിയ അഭിസംബോധന.
തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ ശൈലി. പാർട്ടിയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പുറത്തിറക്കിയ കുറിപ്പിൽ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയറിയിച്ച എല്ലാവർക്കും നന്ദി പറയുകയാണ് താരം.
വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് വിരമാമിട്ട് വെള്ളിയാഴ്‌ച്ചയാണ് ആ പ്രഖ്യാപനമെത്തിയത്. രണ്ടു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് ഭരണം പിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
നേരത്തെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ നടൻ വിജയ് പങ്കുവെച്ചിരുന്നു. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പറഞ്ഞു.
'തമിഴക വെട്രി കഴകം' എന്നാണ് വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.