- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മരണത്തിൽ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ'; ഭയപ്പെടുത്തിയ വിമാനയാത്രയെക്കുറിച്ച് കുറിപ്പുമായി രശ്മിക മന്ദാന; പറന്നുയർന്ന് 30 മിനിറ്റിനുള്ളിൽ അടിയന്തരമായി നിലത്തിറക്കി എയർ വിസ്താര വിമാനം
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ട സംഭവത്തെക്കുറിച്ച് കുറിപ്പുമായി നടി രശ്മിക മന്ദാന. നടി ശ്രദ്ധ ദാസിനൊപ്പം വിമാനത്തിൽ സഞ്ചരിക്കവെയാണ് അപ്രതീക്ഷിതമായ അനുഭവം നടി നേരിട്ടത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
ഫെബ്രുവരി 17-നാണ് സംഭവം. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. വിമാനത്തിൽ നിന്നുള്ള ചിത്രം സഹിതമാണ് രശ്മിക സംഭവത്തെക്കുറിച്ച് പറഞ്ഞത്. 'മരണത്തിൽ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിത സംഭവം. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. പറന്നുയർന്ന് 30 മിനിട്ടിന് ശേഷമായിരുന്നു അടിയന്തര ലാൻഡിങ്. യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും എല്ലാവരും ഭീതിയിലായി.
നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കുകളിലാണ് രശ്മിക മന്ദാന. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
രശ്മിക നായികയായി എത്തിയ അനിമൽ എന്ന ചിത്രത്തിന്റെ വിജയത്തിലാണ് താരം ഇപ്പോൾ. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്ക്‌ബസ്റ്ററായി മാറി.
നേരത്തെ, ഗ്രാസിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഹിന്ദി സിനിമകളിലേക്കുള്ള തന്റെ മാറ്റം 'കാർഡിൽ ഇല്ല' എന്നാണ് രശ്മിക പറഞ്ഞിരുന്നത് , എന്നാൽ ഹിന്ദി സിനിമാ പ്രേക്ഷകരിൽ നിന്ന് തനിക്ക് ലഭിക്കുന്ന 'അപാരമായ സ്‌നേഹം' കാരണം അവർക്ക് തിരികെ നൽകാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.
'2020 ഞങ്ങൾക്കെല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു, ആ രണ്ട് വർഷങ്ങളിൽ ഞങ്ങൾക്ക് നഷ്ടബോധവും നിരാശയും തോന്നി വീട്ടിൽ ഇരിക്കേണ്ടി വന്നതായി ഞാൻ ഓർക്കുന്നു. ഹിന്ദി സിനിമയിലേക്കുള്ള മാറ്റം എപ്പോഴും ചിന്തയിൽ ഉണ്ടായിരുന്നില്ല.ഞാൻ ഒരു അഭിനേതാവായത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ഹിന്ദി ഇൻഡസ്ട്രിയിൽ നിന്ന് എനിക്ക് ലഭിച്ചിരുന്ന അളവറ്റ സ്‌നേഹം കൊണ്ടാണ് അത് സംഭവിച്ചത്.
തിരിച്ചും സ്‌നേഹം നൽകാൻ ഞാൻ ആ?ഗ്രഹിച്ചു. ഹിന്ദിയിലും ഒരു സിനിമ ചെയ്യണം. നല്ല സിനിമകൾ ചെയ്യേണ്ടതും എന്നെ സ്‌നേഹിക്കുന്ന ആളുകൾക്ക് തിരികെ നൽകുന്ന സിനിമകളുടെ ഭാ?ഗമാകുന്നതും എന്റെ ഉത്തരവാദിത്തമാണ് എന്നെനിക്ക് തോന്നുന്നു, ' രശ്മിക മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പുഷ്പ 2: ദ റൂളിന്റെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ . അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് നടി വീണ്ടും അവതരിപ്പിക്കുന്നത്. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച പുഷ്പ: ദി റൈസ് 2021 ൽ പുറത്തിറങ്ങി, അത് ഒരു ബ്ലോക്ക്‌ബസ്റ്ററായി മാറി.
മറുനാടന് ഡെസ്ക്