- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ ഓർമകൾക്കായി ആ ഫ്‌ളാറ്റ് നിലനിർത്തണം'; ആഗ്രഹം പങ്കുവച്ച് അക്ഷയ് കുമാർ
മുംബൈ: മുംബൈയിൽ ബാല്യകാലം ചെലവിട്ട പഴയവാടക വീടിന്റെ ഓർമ പങ്കുവെച്ച് നടൻ അക്ഷയ് കുമാർ. 500 രൂപയായിരുന്നു വാടകയെന്നും നിരവധി ഓർമകൾ രണ്ട് മുറികളുള്ള വീട്ടിലുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഇപ്പോഴും അവിടെ പോകാറുണ്ടെന്ന് പറഞ്ഞ നടൻ, വീട് വാങ്ങാനുള്ള ആഗ്രഹവും വ്യക്തമാക്കി.
'മുംബൈയിലെ പഴയ വാടക വീട്ടിൽ പോകുന്നത് സന്തോഷമാണ്. എന്താണ് അതിന്റെ മനഃശാസ്ത്രമെന്ന് മനസിലാകുന്നില്ല. ആ വീട്ടിൽ പോകാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞങ്ങൾ അന്ന് 500 രൂപ വാടകക്കാണ് താമസിച്ചത്. രണ്ട് മുറികളുള്ള ആ വീട് എനിക്ക് വാങ്ങാൻ ആഗ്രഹമുണ്ട്. ഇപ്പേൾ ആ കെട്ടിടം പുതുക്കിപ്പണിയുകയാണ്. എനിക്ക് മൂന്നാം നില വാങ്ങണമെന്നുള്ള താൽപര്യമുണ്ടെന്ന് അവരെ അറിയിച്ചിട്ടുണ്ട്.
'വളരെ മനോഹരമായ ബാല്യകാല ഓർമകളാണ് എനിക്ക് അവിടെയുള്ളത്. ഞാനും ചേച്ചിയും എന്നും വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛനെ കാത്തിരിക്കുമായിരുന്നു. ഇപ്പോഴും അതിന്റെ ദൃശ്യം എന്റെ മനസിലുണ്ട്. കൂടാതെ അവിടെയൊരു പേര മരം ഉണ്ടായിരുന്നു. അതിൽ നിന്ന് ഞാനും സഹോദരിയും പേരക്ക പറിച്ച് കഴിക്കുമായിരുന്നു. ഇപ്പോഴും എല്ലാ മാസവും ഞാൻ അവിടെ പോയി പേരക്ക പറിക്കാറുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ അവിടെ ആരുമില്ല. എന്നാൽ മനോഹരമായ ബാല്യകാലസ്മരണകൾ അവിടെയുണ്ട് . ആ ഓർമകൾക്കായി ആ ഫ്‌ളാറ്റ് നിലനിർത്തണം'- അക്ഷയ് കുമാർ പറഞ്ഞു.
'ബഡേ മിയാൻ ഛൊട്ടെ മിയാൻ' ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ്, ടൈഗർ ഷ്രോഫ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.