- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൊനാക്ഷി സിൻഹ-സഹീർ ഇഖ്ബാൽ വിവാഹ തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബോളിവുഡ് നടി സൊനാക്ഷി സിൻഹയും കാമുകനും നടനുമായ സഹീർ ഇഖ്ബാലുമായുള്ള വിവാഹം ഈ മാസം നടക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ജൂൺ 23നാകും വിവാഹമെന്നാണ് സൂചന. എന്നാൽ ഇരുവരും വാർത്തകളിൽ പ്രതികരണമാെന്നും നടത്തിയിട്ടില്ല.2023 മുതൽ ഇരുവരും ഒരുമിച്ചാണ് താമസം.
ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെയാണ് വിവാഹാമെന്നും സ്വകാര്യ ചടങ്ങായിട്ടാകും ഇത് നടത്തുകയെന്നുമാണ് വിവരം. അതേസമയം വിവാഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ നടിക്ക് താത്പ്പര്യമില്ലെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജൂഹുവിലെ ഇരുവരുടെയും വസതികളിൽ 22ന് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് ക്ഷണം.
സൽമാൻ ഖാൻ വഴിയാണ് സഹീറിനെ നടി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഡബിൾ എക്‌സ് എൽ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൽമാൻ ഖാൻ നിർമ്മിച്ച ചിത്രത്തിലൂടെയാണ് സഹീർ ബോളിവുഡിൽ അരങ്ങേറിയത്. സൽമാന്റെ സഹോദരി അർപിതാ ഖാനൊപ്പമാണ് സഹീർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.