- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളെ സാക്ഷിയാക്കി ഭാര്യ അനൂജയ്ക്ക് താലി ചാർത്തി ധർമജൻ ബോൾഗാട്ടി
കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയും ഭാര്യ അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ അനുജയുടെ കഴുത്തിൽ താലി ചാർത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ ആലോചിച്ചത്. അനുജയുമായി ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. 16 വർഷമായി ഇരുവരും ഒന്നിച്ചിട്ട്.
വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. വീണ്ടും വിവാഹം കഴിച്ച ധർമജനും അനുജക്കും നിരവധി പേർ ആശംസകൾ നേർന്നു.
തമാശ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ധർമജൻ ബോൾഗാട്ടി. മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകർഷിച്ചത്. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധർമജൻ ബോൾഗാട്ടി ചിരി വേഷങ്ങളിലെത്തി. രണ്ട് പെൺമക്കളാണ് ധർമജൻ ബോൾഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധർമജന്റെ മക്കൾ. നിരവധി ആരാധകരാണ് ധർമജന് വിവാഹ ആശംസകൾ നേരുന്നത്.
പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധർമജൻ ബോൾഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്റ്റേഴ്സ് തുടങ്ങിയവയ്ക്ക് പുറമേ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, അരികിൽ ഒരാൾ, വസന്തത്തിന്റെ കനൽവഴികളിൽ, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമർ അക്ബർ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാർപാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവയിലും ധർമ്മജൻ ബോൾഗാട്ടി വേഷമിട്ടു.
ധർമജൻ ബോൾഗാട്ടി വേഷമിട്ട ചിത്രങ്ങളിൽ ഒടുവിൽ പവി കെയർടേക്കറായിരുന്നു പ്രദർശനത്തിന് എത്തിയത്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിർവഹിച്ചത് വിനീത് കുമാറാണ്. ധർമജൻ ബോൾഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടായി വേഷമിട്ടപ്പോൾ ദീപു ജി പണിക്കർ, ജോണി ആന്റണി, റോസ്മി, ജിനു ബെൻ, സ്ഫടികം ജോർജ് എന്നിവരും ഉണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് ധർമജൻ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. "എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം."-എന്നാണ് ധർമജൻ ഫേസ്ബുക്കിൽ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മർദം ചെലുത്തിയതെന്നും ധർമജൻ പറഞ്ഞു.