- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ ഇൻഡസ്ട്രിയിലുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് പ്രശസ്തിക്കായി
മുംബൈ: ബോളിവുഡിലെ താരദമ്പതികൾക്കെതിരെ വിമർശനവുമായി നടിയും നർത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടിയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താൻ അങ്ങനെയല്ലെന്നുമാണ് നടി പറയുന്നത്. . സെലിബ്രിറ്റി ദമ്പതികളെ വേട്ടക്കാർ എന്ന് വിളിച്ച നോറ പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ജീവിതം ഇവർ നശിപ്പിക്കുകയാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പ്രശസ്തിക്കായി വേട്ടയാടുന്നവർ. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് അവർക്ക് നിങ്ങളെ വേണ്ടത്. ഇത്തരക്കാർക്ക് എനിക്കൊപ്പമാവാനാകില്ല. അതുകൊണ്ടാണ് പുരുഷന്മാർക്കൊപ്പം ഞാൻ കറങ്ങുന്നതോ ഡേറ്റ് ചെയ്യുന്നതോ നിങ്ങൾ കാണാത്തത്. എന്നാൽ ഇതൊക്കെ എന്റെ കൺമുന്നിൽ നടക്കുന്നു. സിനിമ ഇൻഡസ്ട്രിയിലുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിർത്താനാ'ണെന്നും നോറ പറഞ്ഞു.
സൗഹൃദവലയങ്ങൾക്കായും പണത്തിനായും പ്രസക്തിക്ക് വേണ്ടിയും സ്വന്തം ഭർത്താക്കന്മാരേയും ഭാര്യമാരേയും ആളുകൾ ഉപയോഗിക്കുന്നു. ഇന്നയാളെ ഞാൻ വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച് സിനിമകൾ റിലീസ് ചെയ്യുന്നു, അത് നന്നായി ഓടുന്നു, അതിനൊപ്പം എനിക്കും എന്ന് ആളുകൾ ചിന്തിക്കുന്നു. അത്രത്തോളം കണക്കുകൂട്ടലുകൾ നടക്കുന്നു. അവർ വേട്ടക്കാരാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആഗ്രഹത്തിൽ നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകൾ ജീവിതം മുഴുവൻ നശിപ്പിക്കുമെന്നും നോറ പറഞ്ഞു.
സ്‌നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിതകാലം മുഴുവൻ ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട് ഇൻഡസ്ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്. അവർക്ക് പ്രാധാന്യമുണ്ടാവണം. സ്വന്തം കരിയർ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവർക്ക് അറിയില്ല. വ്യക്തിജീവിതവും മാനസികാരോഗ്യവും സന്തോഷവും ത്യജിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസിലാകുന്നില്ല,' നോറ പറഞ്ഞു.