- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡീപ് ഫെയ്ക്കിന് ഇരയായി നടി നോറാ ഫത്തേഹിയും; രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ഉണ്ടാക്കിയ ആളെ പിടികൂടിയതിന് പിന്നാലെ നോറയുടെ വ്യാജൻ; ഞെട്ടിപ്പോയെന്ന് നടി
മുംബൈ: ഡീപ് ഫേക്ക് വീഡിയോകളുടെ പ്രളയമാണ് ഇപ്പോൾ. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ഉണ്ടാക്കിയ ആളെ പിടികൂടിയത് ഏതാനും ദിവസം മുമ്പാണ്. എന്നാൽ, ഒരാളെ പിടികൂടിയതു കൊണ്ടൊന്നും ഡീപ് ഫേക്കുകൾക്ക് അവസാനമില്ലെന്നാണ് സൂചനകൾ. രശ്മിക മന്ദാന, ആലിയ ഭട്ട്, കജോൾ, കത്രീന കൈഫ് എന്നിവർക്ക് പിന്നാലെ ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് നടി നോറാ ഫത്തേഹിയും.
ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച, നോറാ ഫത്തേഹിയുടെ രൂപമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഒരു ക്ലോത്തിങ് ബ്രാൻഡിന്റെ പരസ്യമാണ് നോറയുടെ മോർഫ് ചെയ്ത ചിത്രമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. നോറ തന്നെയാണ് ഇക്കാര്യം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പുറംലോകത്തെ അറിയിച്ചത്. ഇത് താൻ അല്ലെന്നും കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും നോറ തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
നടി രശ്മികയുടെ വ്യാജ വീഡിയോ നിർമ്മിച്ച പ്രധാനപ്രതി കഴിഞ്ഞ ദിവസമാണ് പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്.
എ.ഐ അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മോർഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറായ സാറാ പട്ടേലിന്റെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചിരുന്നത്. രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയായത്.
മറുനാടന് ഡെസ്ക്