- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മുറി നിറയെ ചെരുപ്പ്; ആരാധകരെ അമ്പരപ്പിച്ച് നുഷ്രത്ത് ബറൂച്ച
മുംബൈ: ഇത്ര അധികം ചെരുപ്പോ? ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടി നുഷ്രത്ത് ബറൂച്ച പങ്കുവച്ച പുതിയ വിഡിയോ. തന്റെ ചെരുപ്പിന്റെ കളക്ഷനാണ് താരം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഒരു ചെരുപ്പ് കടയിലേതു പോലെ വ്യത്യസ്തമായ കളക്ഷനാണ് താരത്തിനുള്ളത്. ചെരുപ്പുകൾക്കിടയിലുള്ള നുഷ്രത്തിന്റെ ചിത്രവും ആരാധകർക്കിടയിൽ വൈറലാവുകയാണ്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം തന്റെ ഷൂ ഫാക്റ്ററി ആരാധകരെ കാണിച്ചത്. തന്റെ ഷൂ ഫാക്റ്ററി എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ഇത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. പെൺകുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം എന്നായിരുന്നു ഒരാളുടെ കമന്റ്.
Next Story