- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വലിയ ഇടവേളയ്ക്ക് ശേഷം ജയറാമിനൊരു സൂപ്പർഹിറ്റ്! ഓസ്ലർ നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; ചിത്രത്തിന്റെ തലവര മാറ്റിയത് മമ്മൂട്ടിയുടെ മാസ്സ് എൻട്രിയും
തിരുവനന്തപുരം: ദ്വീർഘമായൊരു ഇടവേളയ്ക്ക് ശേഷം നടൻ ജയറാമിന് ഒരു സൂപ്പർഹിറ്റ്. ബോക്‌സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമായി.
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്ലർ. ഏറെ നാളിന് ശേഷം ജയറാം പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഓസ്ലറിനുണ്ടായിരുന്നു. മമ്മൂട്ടി ചിത്രത്തിൽ അതിഥിവേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതും സിനിമയുടെ കലക്ഷൻ ഉയരാൻ കാരണമായി. അലക്‌സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മറുനാടന് ഡെസ്ക്