- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീ നിന്റെ ഇംഗ്ലീഷ് ശരിയാക്കിക്കോളൂ, നിന്നെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്; മുഹമ്മദ് ഷമിയോട് വിവാഹഭ്യർത്ഥനയുമായി നടി പായൽ ഘോഷ്
മുംബൈ: ഈ ലോകകപ്പിലെ താരമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ഇന്ത്യയെ അനായാസം സെമിയിലേക്ക് നയിച്ചതിൽ ഷമിക്ക് നിർണായക റോളുണ്ട് താനും. ഇതുവരെ ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത് മുഹമ്മദ് ഷമിയാണ്. ടൂർണമെന്റിലെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടപ്പെട്ടിട്ടും 16 വിക്കറ്റുകൾ നേടിയ ഷമി ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഇതിനിടെ കളത്തിന് പുറത്തും ഷമി താരമായി മാറുകയാണ്. ബോളിവുഡ് ലോകത്തും ഷമി ചർച്ചാ വിഷയമായി മാറുകയാണ്. ഷമിയോട് നടി വിവാഹ അഭ്യർത്ഥന നടത്തിയതോടെയാണ് ബോളിവുഡിലും ഷമി ചർച്ചാ വിഷയമായത്. നടി പാഷൽ ഘോഷ് ആണ് ഷമിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിന് പിന്നാലെയായിരുന്നു പായൽ വിവാഹാഭ്യർത്ഥനയുമായി എത്തിയത്. നീ നിന്റെ ഇംഗ്ലീഷ് ശരിയാക്കിക്കോളൂ ഷമി, നിന്നെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ് എന്നായിരുന്നു പായൽ ഘോഷിന്റെ ട്വീറ്റ്. പിന്നാലെ ട്വീറ്റ് വൈറലായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിലെങ്ങും താരം പായൽ ഘോഷായി മാറുകയും ചെയ്തു. പായലിന്റെ ട്വീറ്റിനോട് ഷമി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
കൊൽക്കത്തക്കാരിയാണ് പായൽ ഘോഷ്. കുട്ടിക്കാലം മുതലേ അഭിനയം വലിയ മോഹമായിരുന്നു. അതിനായാണ് പായൽ മുംബൈയിലെത്തുന്നത്. മുംബൈയിൽ പഠനത്തോടൊപ്പം സിനിമയിൽ അവസരങ്ങൾ തേടുകയുമായിരുന്നു പായൽ. അഭിനയം പഠിക്കുന്നതിനിടെയാണ് പായൽ പ്രയാണം എന്ന സിനിമയിലൂടെ അരങ്ങേറുന്നത്.