- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദൈവം എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണ് നീ'; ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് പരിണീതി ചോപ്ര
മുംബൈ: ബോളിവുഡ് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയങ്കരിയായ നടിയാണ് പരിണീതി ചോപ്ര. ഏറെ ആരാധകരാണ് ഇവർക്കുള്ളത്. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവവും തന്റെ പ്രിയ പ്രേക്ഷകരുമായി ചിത്രങ്ങളും വീഡിയോകളും സിനിമവിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ,ഭർത്താവിന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ഭാര്യ പരിനീതി ചോപ്ര. രാഘവ് ചദ്ദയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പരിനീതി ചോപ്ര പങ്കിട്ടു കൊണ്ട് ഇങ്ങനെ കുറിച്ചു: ദൈവം എനിക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനമാണ് നീ! നിങ്ങളുടെ മനസ്സും ബുദ്ധിയും എന്നെ അത്ഭുതപ്പെടുത്തുന്നു.നിങ്ങളുടെ മൂല്യങ്ങളും സത്യസന്ധതയും വിശ്വാസവും എന്നെ ഒരു മികച്ച മനുഷ്യനാകാൻ ആഗ്രഹിക്കുന്നു.
ഇന്ന് എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമാണ്, കാരണം നിങ്ങൾ എനിക്ക് വേണ്ടി ജനിച്ചതാണ്, ജന്മദിനാശംസകൾ ഭർത്താവ്! എന്നെ തിരികെ തിരഞ്ഞെടുത്തതിന് നന്ദി...'
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സെപ്റ്റംബർ 24 നാണ് പരിണീതി ചോപ്രയും എഎപി നേതാവുമായ രാഘവ് ഛദ്ദയും വിവാഹിതരായത്. ഉദയ്പൂരിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിാവഹത്തിൽ പങ്കെടുത്തിരുന്നത്.