ചെന്നൈ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. മക്കളായ കാളിദാസും മാളവികയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് കാളിദാസും മോഡലായ തരിണി തരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ജീവിതത്തിലും ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. കാളിദാസിന് പുറകേ തന്റെ പ്രണയം വെളിപ്പെടുത്തി മാളവികയും എത്തിയിരുന്നു. കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയ ചടങ്ങിൽ മാളവികയുടെ കാമുകനും പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ കാളിദാസിന്റെ വിവാഹം ഉടനുണ്ടോ എന്ന് പാർവതിയോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ച. കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും മകൾ മാളവികയുടേത് ഉടനെ കാണുമെന്നുമാണ് പാർവതി പറഞ്ഞത്. നടി കാർത്തികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാർവതി.

അതേസമയം വിക്രം' ആണ് കാളിദാസ് അഭിനയിച്ച് അവസാനം റിലീസിനെത്തിയ സിനിമ. പ്രേക്ഷക പ്രതികരണത്തിനൊപ്പം വലിയ കളക്ഷനും സിനിമയ്ക്ക് നേടാനായി. 'രജനി'യാണ് ഉടൻ റിലീസിന് ഒരുങ്ങുന്നത്. വിനിൽ സ്‌കറിയ വർഗീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ?ഹിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോൺ റോമി, പ്രിയങ്ക സായ് തുടങ്ങിയവർ അഭിനേതാക്കളാണ്.