- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊന്ന്യൻ സെൽവനിൽ ജയറാമിന്റെ അമ്പരപ്പിക്കുന്ന ലുക്ക്; ആഴ്‌വാർകടിയാൻ നമ്പി എന്ന കഥാപാത്രത്തിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന ട്രാൻസ്ഫേർമേഷവും; ജയറാം തന്നെയാണോ എന്ന് ചോദിച്ചു ആരാധകർ

ചെന്നൈ: മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ സിനിമയിൽ ശക്തമായ വേഷത്തിലാണ് ജയറാം എത്തുന്നത്. ആഴ്‌വാർകടിയാൻ നമ്പി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തല മൊട്ടയടിച്ച് കുടവയറുമായിഗംഭീര മേക്കോവറിലാണ് താരം എത്തിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ മറ്റൊരു വേഷപ്പകർച്ചയാണ്.
നര കയറിയ താടിയും മുടിയും നീട്ടി വളർത്തി ഗംഭീര ലുക്കിലാണ് താരം എത്തുന്നത്. മുഖമാകെ ഭസ്മം പുരട്ടിയിരിക്കുകയാണ്. കാളാമുഖൻ എന്ന വേഷത്തിലാണ് താരം എത്തുന്നത്. ജയറാം തന്നെയാണ് മേക്കോവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അതോടെ താരം ഇരട്ട കഥാപാത്രമായി എത്തുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഈ കഥാപാത്രത്തിനു പിന്നിലെ രഹസ്യം അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
കാർത്തിയുടെ കഥാപാത്രത്തെ രക്ഷിക്കാനായി ആഴ്‌വാർകടിയാൻ നമ്പി വേഷം മാറിവരുന്നതാണ് ഇത്. ഈ രംഗത്തിന്റെ സ്‌നീക് പീക്കാണ് പുറത്തുവിട്ടത്. രസകരമായ വിഡിയോ ആരാധകരുടെ ശ്രദ്ധനേടുകയാണ്.
മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം 4ഡിഎക്‌സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്റെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാൾ മുകളിൽ തിയറ്റർ അനുഭവത്തിന്റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്‌നോളജിയാണ് 4ഡിഎക്‌സ്. 4ഡിഎക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവൻ 2 ന് ഉണ്ട്.

