- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂനത്തിന്റെ അമ്മയ്ക്കും ക്യാൻസറായിരുന്നു; നടിയുടെ വ്യാജ മരണം സൃഷ്ടിച്ചതിൽ മാപ്പുപറഞ്ഞ് ഏജൻസി; സെർവിക്കൻ ക്യാൻസർ ബോധവൽക്കണമാണ് ലക്ഷ്യമിട്ടതെന്നും വിശദീകരണം
മുംബൈ: ബോളിവുഡ് നടി പൂനം പാണ്ഡെയുടെ വ്യാജ മരണം സൃഷ്ടിച്ചതിൽ മാപ്പ് പറഞ്ഞ് ഏജൻസി സ്‌കബംഗ്. നടിക്കെതിരെ വിമർശനം കടുക്കവേയാണ് വിശദീകരണവുമായി ഏജൻസി രംഗത്തുവന്നിരിക്കുന്നത്. നടിയുടെ മരണം സൃഷ്ടിച്ചതിനു പിന്നിൽ തങ്ങളായിരുന്നെന്ന് ഇവർ തുറന്നു പറഞ്ഞു. സെർവിക്കൻ ക്യാൻസറിനേക്കുറിച്ചുള്ള ബോധവൽക്കരണം കൂടുതൽ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പബ്ലിസിറ്റി സ്റ്റണ്ടിൽ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുറിപ്പ് എത്തിയത്.
ക്യാൻസർ ബാധിതരും അവരുടെ ബന്ധുക്കളും കടന്നുപോയ ബുദ്ധിമുട്ടിന് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. 2022ൽ 1,23,907 പേർക്ക് സർവിക്കൽ കാൻസർ ബാധിച്ചെന്നും 77,348 പേർ ഇതുമൂലം മരിച്ചു എന്നുമാണ് പറയുന്നത്.
സ്തനാർബുദത്തിന് ശേഷം ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് ഇതെന്നും അവർ വ്യക്തമാക്കി. പൂനത്തിന്റെ അമ്മ കാൻസർ പോരാട്ടം നടത്തിയിട്ടുണ്ട്. ഇത്തരമൊരു രോഗത്തിന്റെ വെല്ലുവിളി നേരിട്ട് അറിയാവുന്നതുകൊണ്ടാണ് അത് തടയാനുള്ള ബോധവൽക്കരണ പരിപാടിയിൽ പൂനം പങ്കാളിയായത് എന്നും ഇവർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് 32കാരിയായ പൂനം അന്തരിച്ചെന്ന് താരത്തിന്റെ ടീം ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. സെർവിക്കൽ ക്യാൻസർ ബാധിച്ചായിരുന്നു മരണമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത ദിവസം വിഡിയോയിലൂടെ പൂനം പാണ്ഡെ പ്രത്യക്ഷപ്പെടുതകയായിരുന്നു. സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായാണ് കടുംകൈ ചെയ്തതെന്നും താരം വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്