- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഒരു 'എസ്' കൂടും, പേരിൽ മാറ്റം വരുത്തി പ്രഭാസ്
മുംബൈ: ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോൾ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. മാസ് ആക്ഷന് ഇടവേള നൽകിക്കൊണ്ട് റൊമാന്റിക് ഹൊറർ ചിത്രവുമായാണ് താരം എത്തുന്നത്. പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ താരത്തിന്റെ പേരിലെ മാറ്റമാണ് ആരാധകരുടെ കണ്ണിൽ പതിഞ്ഞത്.
പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷിൽ ഒരു 'എസ്' കൂടി ചേർത്താണ് പേര് പരിഷ്കരിച്ചത്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. അവസാനം ഇറങ്ങിയ സലാറിൽ പഴയ പേര് തന്നെയായിരുന്നു.
രാജാ സാബ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.