- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർപ്രൈസ് പോസ്റ്റുമായി നടൻ പ്രഭാസ്
മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടന്മാരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തിരിക്കാൻ. ബാഹുബലിക്ക് ശേഷം നിരവധി ബിഗ് പ്രൊജക്ടുകളുടെ ഭാഗമായി പ്രഭാസ്. സലാർ സിനിമയും വൻ വിജയമായിരുന്നു.
ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ കൺഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനേക്കുറിച്ചാണ് പ്രഭാസ് പറയാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയും തുടങ്ങിക്കഴിഞ്ഞു.
വിവാഹം അല്ലെങ്കിൽ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാൻ പോകുന്നതെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോൺ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
കൽക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27 നാണ് തിയറ്ററുകളിലെത്തുന്നത്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സയൻസ് ഫിക്ഷനായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. രാജാസാബ് എന്ന ചിത്രവും പ്രഭാസിന്റേതായി ഒരുങ്ങുന്നുണ്ട്.