- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റൂ; മലയാളി നടി എന്ന നിലയ്ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ? പ്രയാഗ മാർട്ടിന്റെ ചോദ്യം
കൊച്ചി: മലയാളത്തിലെ യുവനടിമാരുടെ കൂട്ടത്തിൽ ഇടക്കാലം കൊണ്ട് ഏറെ ശ്രദ്ധനേടിയ താരമാണ് പ്രയാഗ മാർട്ടിൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന നാദിർഷ ചിത്രമാണ് പ്രയാഗ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. തുടക്കസമയത്ത് നാടൻ വേഷങ്ങളിൽ തിളങ്ങിയ പ്രയാഗ അടുത്തിടെ ഹെയർ സ്റ്റൈൽ അടക്കം മാറ്റിയിരുന്നു.
പ്രയാഗയുടെ ഹെയർ സ്റ്റൈൽ അടക്കമുള്ള ഫാഷൻ ട്രെന്റ്സ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരുന്നു. അടുത്തിടെ വെറൈറ്റിയായിട്ടുള്ള ഒരു പാന്റ്സ് ധരിച്ചെത്തിയ പ്രയാഗയുടെ ലുക്ക് വൈറലായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം.
ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നതായിരുന്നു പ്രയാഗ. അപ്പോഴാണ് കഴിഞ്ഞ പ്രാവശ്യം ധരിച്ചുവന്ന ലുക്ക് വൻ വിവാദമായിരുന്നല്ലോ എന്ന ചോദ്യം വന്നത്. അതിനിപ്പോ ഞാനെന്തു വേണം എന്നായിരുന്നു പ്രയാഗയുടെ മറുപടി.
കഴിഞ്ഞ പ്രാവശ്യത്തെ ലുക്ക് ഒരുപാട് വൈറലായിരുന്നല്ലോ, അത് കേരളത്തിലെ രീതികൾക്ക് യോജിച്ചതല്ല എന്ന് പറഞ്ഞ് ഒരുപാട് കമന്റുകളും ചിത്രത്തിന് വന്നു, അതിനെ കുറിച്ച് എന്താണ് പ്രതികരണം എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. അതിനൊക്കെ എന്ത് പറയാനാണ് ബ്രോ എന്ന് പ്രയാഗ തിരിച്ചു ചോദിച്ചു.
'അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവർക്ക് ആ സ്റ്റൈൽ പറ്റുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം. കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റുള്ളൂ. മലയാളി നടി എന്ന നിലയ്ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ. കമന്റിടുന്നവർക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ- പ്രയാഗ പറഞ്ഞു.
മറുനാടന് ഡെസ്ക്