പെറുവിലേക്കുള്ള യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് താരം പ്രീതി സിന്റ. പതിനാറു കിലോമീറ്റർ ട്രക്ക് ചെയ്ത് ആൻഡിസ് മലനിരകളുടെ മുകളിലെത്തിയതിന്റെ ആവേശം നടി പോസ്റ്റിൽ പങ്കുവെച്ചു. ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളിൽ മാച്ചു പിച്ചുവിന്റെ മനോഹര ദൃശ്യങ്ങളും കാണാം.

ലോകാത്ഭുതങ്ങളിൽ ഒന്നാണ് പെറുവിലെ മാച്ചു പിച്ചു. എഡി 1420 ന് അടുത്താണ് ഈ നഗരം നിർമ്മിക്കപ്പെട്ടത്. നൂറ്റാണ്ടോളം ആൻഡിസ് മലനിരകളിൽ മറഞ്ഞുകിടന്നിരുന്ന നഗരം 1911 ൽ അമേരിക്കൻ പര്യവേഷകനായ ഹിരം ബിങ്ഹാമാണ് കണ്ടെത്തിയത്.