- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമലു' ഒ.ടി.ടിയിൽ എത്തുന്നു
കൊച്ചി: ബോക്‌സോഫീസിൽ നിന്നും പണം വാരിയ പ്രേമലു സിനിമ ഒടിടിയിലേക്ക്., നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 12 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യും. സോഷ്യൽ മീഡിയ പേജിലൂടെ ഹോട്ട്സ്റ്റാറാണ് ഇക്കാര്യം പുറത്തുവിട്ടത്. നിർമ്മാതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്‌സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചത്. സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലു തെലുങ്കിൽ എത്തിച്ചത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് പതിപ്പിറ്റിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത്.
നസ്ലിൻ, മമിത ബൈജു എന്നിവരെ കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.