- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് സുഹൃത്തുക്കളുടെ കഥ; സലാറിൽ പ്രഭാസിനൊപ്പം ഞെട്ടിച്ച് പൃഥ്വിരാജ്; ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറൽ
ബംഗളുരു: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെ.ജി.എഫ് പോലെ മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രം നൽകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സലാറിൽ വർദ്ധരാജ് മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വർദ്ധരാജ മന്നാറിന്റെ വലംകൈയായ ദേവ ആയിട്ടാണ് പ്രഭാസ് എത്തുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബുവും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തെലുങ്ക് , കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഡിസംബർ 22നാണ് സലാർ ലോകമൊട്ടാകെ തിയറ്ററുകളിലെത്തുന്നത്.ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ എന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ 'സലാർ: പാർട്ട് വൺ: സീസ് ഫയറി'ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത് എന്നാണ് പ്രശാന്ത് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.