- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂക്കിനുള്ളിൽ ദശ വളരുന്നതിന് സർജറിക്ക് ശേഷം രൂപം ആകെ മാറി! തന്നെ ഭയപ്പെടുത്തി; രക്ഷിച്ചത് പിതാവ്; വിഷാദ രോഗത്തെ അതിജീവിച്ച കഥ പറഞ്ഞ് പ്രിയങ്ക ചോപ്ര
മുംബൈ: വിഷാദരോഗത്തിന് അടിമപ്പെടുന്ന സെലിബ്രിറ്റികളുടെ വാർത്തകൾ ഇടയ്ക്കിടെ പുറത്തുവന്നിട്ടുണ്ട്. ദീപിക പദുകോൺ അടക്കം താൻ ഡിപ്രഷനിൽ വീണ കഥ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ഡിപ്രഷനെ അതിജീവിച്ച കഥ പറഞ്ഞ് പ്രിയങ്ക ചോപ്രയും രംഗത്തുവന്നു. ഒരു അഭിമുഖത്തിലാണ് കരിയറിനേയും ജീവിതത്തേയും ആകെ മാറ്റി മറിച്ച ആ വിഷാദ കാലത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. പിതാവ് അശോക് ചോപ്രയുടെ സഹായത്തോടെയാണ് ആ സമയം അതിജീവിച്ചതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ ആർമിയിലെ ഡോക്ടറായിരുന്നു പ്രിയങ്ക ചോപ്രയുടെ പിതാവ് അശോക് ചോപ്ര.
ശ്വാസതടസത്തെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് മൂക്കിനുള്ളിൽ ദശ വളരുന്നതിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് സർജറിക്ക് വിധേയയായി. മൂക്കിന്റെ ഓപ്പറേഷന് ശേഷം രൂപം ആകെ മാറി. ഇത് എന്നെ വിഷാദരോഗത്തിലേക്ക് നയിച്ചു. സിനിമ കരിയർ ആരംഭിക്കുന്നതിന് മുൻപ് തന്നെ അവസാനിക്കുന്നത് പോലെ തോന്നി. മൂന്ന് സിനിമകൾ നഷ്ടമായി. അതും എന്നെ ഭയപ്പെടുത്തി- പഴയ സംഭവം ഓർത്തെടുത്തുകൊണ്ട് പ്രിയങ്ക ചോപ്ര പറഞ്ഞു.
ഈ പ്രശ്‌നത്തിൽ നിന്ന് എന്നെ രക്ഷിച്ചത് അച്ഛൻ ആയിരുന്നു. അദ്ദേഹം മറ്റൊരു ശസ്ത്രക്രിയ ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചു. അതോടുകൂടി എന്റെ എല്ലാ പ്രശ്‌നവും മാറുമെന്ന് അദ്ദേഹം ഉറപ്പു നൽകി- പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.




