അയോധ്യ: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര കുടുംബത്തിനൊപ്പം അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ചു. ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജൊനാസ് മകൾ മാൾട്ടി മറീ എന്നിവർക്കൊപ്പമാണ് താരം ക്ഷേത്ര ദർശനത്തിന് എത്തിയത്. മഞ്ഞ സാരി ധരിച്ചാണ് പ്രിയങ്ക എത്തിയത്. വെള്ള കുർത്തയായിരുന്നു നിക്കിന്റെ വേഷം.

മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച പ്രിയങ്കയേയും നിക്കിനേയും ഷോൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലാവുകയാണ്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ താരം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ഹോളി ആഘോഷിക്കാനായി നിക്കിനും മകൾക്കുമൊപ്പം ഇന്ത്യയിലേക്ക് എത്തിയപ്പോഴാണ് താരം അയോധ്യ ക്ഷേത്രത്തിലും സന്ദർശനം നടത്തിയത്.