കൊച്ചി: തിരുപ്പതിയിൽ വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി. രചന തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പമാണ് രചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗോവിന്ദ, ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു.

ഭഗവാന് മുന്നിൽ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമ്മം- രചന കുറിച്ചു. താരങ്ങളടക്കം നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. സോന നായർ, സുരഭി ലക്ഷ്മി, മാളവിക മേനോൻ, മഞ്ജു പിള്ള, ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രചനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.