കൊച്ചി: ക്ലാസ്‌മേറ്റ്‌സ് എന്ന ലാൽ ജോസ് ചിത്രമിറങ്ങിയിട്ട് വർഷം 17 കഴിഞ്ഞെങ്കിലും റസിയയെ അനശ്വരമാക്കിയതിന്റെ പേരിലാണ് രാധിക എന്ന നടിയെ ഇപ്പോഴും പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. ഇന്നും ആ റസിയയെ മനസ്സിൽ സൂക്ഷിക്കുന്നതു കൊണ്ടാണ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ രാധിക റസിയ എന്ന പേരു കൂടി ഒപ്പം ചേർത്തിരിക്കുന്നത്.

വിവാഹശേഷം ദുബായിലേക്ക് ചേക്കേറിയ രാധിക ചെറിയൊരു ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യർ ചിത്രമായ 'ആയിഷ'യിലെ നിഷ എന്ന കഥാപാത്രത്തിലൂടെ വീണ്ടും മലയാള സിനിമാപ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ, താരം പങ്കുവെച്ച മമ്മൂക്കയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 'ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, കാരണം ഞാൻ എന്റെ താരത്തിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രം രാധിക പങ്കുവെച്ചത്. ചിത്രത്തിൽ ടർബോ സിനിമയുടെ ലുക്കിലാണ് മമ്മൂക്ക നിൽക്കുന്നത്. വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, ബസൂക്ക, ടർബോ, ബിലാൽ, ഭ്രമയുഗം, കാതൽ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.