- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീല കണ്ണുകളുമായി റാഹ; മകളെ ലോകത്തിന് പരിചയപ്പെടത്തി ആലിയയും രൺബീറും
മുംബൈ: ക്രിസ്മസ് ദിനത്തിൽ മകൾ റാഹയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും. കുഞ്ഞ് പിറന്ന് ഒരു വർഷത്തിന് ശേഷമാണ് റാഹയെ കാമറക്ക് മുന്നിൽ കൊണ്ടു വരുന്നത്.കുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നീലകണ്ണുള്ള റാഹയുടെ ചിത്രം ഞൊടിയിടയിൽ സൈബർ ലോകത്ത് വൈറലായിട്ടുണ്ട്.
റാഹയെ കാമറക്ക് മുന്നിൽ കൊണ്ടുവന്നതിൽ താരങ്ങൾക്ക് ആരാധകർ നന്ദിയും അറിയിച്ചിട്ടുണ്ട്. ഒപ്പം മുത്തച്ഛൻ ഋഷി കപൂറിനെ പോലെയുണ്ടെന്നും ആരാധകർ പറയുന്നു. റാഹയുടെ നീല കണ്ണുകളും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
2022 നവംബർ ആറിനാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ റാഹ ജനിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യതയെ മാനിച്ചാണ് മുഖം വെളിപ്പെടുത്താതെന്ന് താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുഞ്ഞിന്റെ ചത്രങ്ങൾ പുറത്തുവിടുമെന്ന് താരങ്ങൾ അന്ന് ഉറപ്പു നൽകിയിരുന്നു.
ഒരു ഇടവേളക്ക് ശേഷം ആലിയ സിനിമയിൽ സജീവമായിട്ടുണ്ട്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആലിയയുടെ ചിത്രം. അനിമലാണ് രൺബീറിന്റെ ചിത്രം. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം വൻ കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.