- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോളിവുഡ് നടി രാകുൽ പ്രീത് വിവാഹിതയായി; നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയുമായുള്ള വിവാഹം നടന്നത് സിഖ്- സിന്ധ് ആചാരവിധി പ്രകാരം ഗോവയിൽ വെച്ച്
പനാജി: ബോളിവുഡ് താരം രാകുൽ പ്രീത് സിങ് വിവാഹിതയായി. നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. ബുധനാഴ്ച സിഖ്- സിന്ധ് ആചാരവിധി പ്രകാരം ഗോവയിൽവച്ചായിരുന്നു വിവാഹം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
രാകുലിനും ജാക്കി ഭഗ്നാനിക്കും വിവാഹാശംസ നേർന്ന് ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. നേരത്തെ വിദേശത്തുവെച്ച് വിവാഹ നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വി വിവാഹവേദി ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. മാലിദ്വീപ് വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനങ്ങളാണ് ഇരുവരേയും മാറി ചിന്തിപ്പിച്ചതത്രേ.
രാജ്യത്തോടുള്ള സ്നേഹവും സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിനു പിന്നിൽ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് രാകുൽ പ്രീത് സിങ്. 2009-ൽ രാഘവ ലോക്കി സംവിധാനം ചെയ്ത 'ഗില്ലി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവകാർത്തികേയൻ നായകനായെത്തിയ 'അയലാൻ' ആണ് രാകുൽ ഒടുവിൽ അഭിനയിച്ച ചിത്രം.
ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി ഭഗ്നാനി. നായകനായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും നിർമ്മാണ രംഗത്താണ് സജീവം.
മറുനാടന് ഡെസ്ക്