- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കയ്യിൽ ചുറ്റികയും തോക്കുമായി മോഹൻലാൽ: ജോഷിയുടെ 'റമ്പാൻ'; മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: മോഹൻലാലും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റമ്പാൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നു. മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
കയ്യിൽ തോക്കും ചുറ്റികയുമായി കാറിന് മുകളിൽ മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്റ്റിൽ കാണുന്നത്. ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ലൈല ഓ ലൈല എന്ന ചിത്രത്തിനു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും റമ്പാനുണ്ട്. വൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമ്മാണം. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.