കൊച്ചി: മലയാള സിനിമയിലെ സൂപ്പർസ്റ്റാൽ മോഹൻലാലിന് ഇന്ന് 63-ാം പിറന്നാളാണ്. എല്ലാവരും താരത്തിന് ആശംസകൾ നേർന്ന് രംഗത്തുണ്ട്. നടൻ രമേശ് പിഷാരടി പ്രിയപ്പെട്ട ലാലേട്ടന് നേർന്ന പിറന്നാൾ ആശംസയും ഈ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദശരഥം സിനിമയിലെ ഡയലോഗ് പങ്കുവച്ചാണ് രമേശ് പിഷാരടി മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്.

'ആനി മോനെ സ്‌നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു .. ഹൃദയപൂർവം പിറന്നാൾ ആശംസകൾ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പ്രിയ താരത്തിന്റെ ജന്മദിനം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കാനാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ അണിയറയിൽ ജോലികൾ പുരോഗമിക്കുന്ന മോഹൻലാൽ ചിത്രങ്ങളുടെ അപ്‌ഡേറ്റുകളും പിറന്നാൾ ദിനത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.