മുംബൈ: രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ചിത്രം വൻ ഹിറ്റായിട്ടുണ്ട്,. രൺബീറിന്റെ കരിയർ ബെസ്റ്റ് സിനിമ എന്ന നിലയിലാണ് സിനിമയുടെ കുതിപ്പ്. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

അർജുൻ റെഡ്ഡി,കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് വങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വയലൻസും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിത്രമാണ് അനിമലെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും നാല് ദിവസം കൊണ്ട് 365 കോടിയാണ് നേടിയിരിക്കുന്നത്. രൺബീർ കപൂറിന്റെ കരിയറിലെ ഹിറ്റ് ചിത്രമായി അനിമൽ മാറുകയാണ്.

ബോക്‌സോഫീസിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് അനിമൽ മുന്നോട്ട് കുതിക്കുമ്പോൾ ചിത്രത്തിനായി നടൻ രൺബീർ കപൂർ വാങ്ങിയ പ്രതിഫലമാണ് പുറത്തുവരുന്നത്. സാധാരണ 70 കോടി രൂപയാണ് രൺബീർ ഈടാക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ പ്രതിഫലത്തിനൊടൊപ്പം ലാഭത്തിന്റെ ഒരു വിഹിതവും നടന് കിട്ടും. അനിമലിനായി 35 കോടിയായി കുറച്ചതായി സിയാസത്ത് റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിലെ നായികയായ രശ്മികയുടെ പ്രതിഫലം ഏഴ് കോടിയാണെന്നാണ് വിവരം. നായകന്റെ അച്ഛനായി എത്തിയ അനിൽ കപൂർ വാങ്ങിയിരിക്കുന്നത് 2 കോടിയും വില്ലനായി എത്തിയ ബോബി ഡിയോൾ വാങ്ങിയിരിക്കുന്നത് നാല് കോടിയുമാണ്.

സന്ദീപ് റെഡ്ഡിയുടെ മൂന്നാമത്തെ ചിത്രമാണ് അനിമൽ. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ ബോബി ഡിയോളിനു പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്തും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.