മുംബൈ: നടൻ രൺദീപ് ഹൂഡ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര്യ വീർ സവർക്കർ'. വി. ഡി സവർക്കറുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 മാർച്ച് 22നാണ് തിയറ്ററുകളിൽ എത്തുന്നത്. രൺദീപ് ഹൂഡ സവർക്കറായി എത്തുന്ന ചിത്രത്തിൽ അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദിയെ കൂടാതെ മറാത്തിയിലും ചിത്രം റിലീസ് ചെയ്യും.

സവർക്കറാവാൻ വലിയ ശാരീരികമായ തയ്യാറെടുപ്പുകളാണ് രൺദീപ് നടത്തിയത്. കഥാപാത്രത്തിനായി 18 കിലോയിലധികം ഭാരമാണ് നടൻ കുറച്ചത്. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളാണ് ചിത്രീകരണം നടന്നത്.

രചന ഉത്കർഷ് നൈതാനി, രൺദീപ് ഹൂദ, ഛായാഗ്രഹണം അർവിന്ദ് കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ നിലേഷ് വാഗ്, എഡിറ്റിങ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈൻ ഗണേശ് ഗംഗാധരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിൻ ലൊവലേക്കർ, കാസ്റ്റിങ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈൻ രേണുക പിള്ള, പബ്ലിസിറ്റി പറുൾ ഗൊസെയ്ൻ, വിഎഫ്എക്‌സ് വൈറ്റ് ആപ്പിൾ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആൻഡ്രിയാസ് ബ്രൂക്കൽ, ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റുഡിയോ ഉനൂസ്.

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിങ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.