- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രഞ്ജിത്തിനെ മാറ്റണം'; ചെയർമാനെതിരെ ചലച്ചിത്ര അക്കാദമിയിൽ പടയൊരുക്കം; ഭരണസമിതിയിലെ ഒമ്പത് അംഗങ്ങൾ സമാന്തര യോഗം ചേർന്നു
തിരുവനന്തപുരം: ചെയർമാൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയിൽ പടയൊരുക്കം. ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒൻപത് അംഗങ്ങൾ സമാന്തര യോഗം ചേർന്നു. രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകാൻ തീരുമാനിച്ചതായാണ് വിവരം.
അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളിൽ ഒൻപതു പേരാണ്, ഐഎഫ്എഫ്കെ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്ന ടഗോർ തീയറ്ററിൽ സ്മാന്തര യോഗം ചേർന്നത്. ഐഎഫ്എഫ്കെ നടക്കുന്നതിനാൽ പരസ്യമായി രംഗത്തുവരേണ്ടെന്നാണ് ഇവരുടെ തീരുമാനം. അതേസമയം ചെയർമാന്റെ ഏകാധിപത്യ നടപടികൾ ഇനിയും സഹിക്കാനാവില്ലെന്നും ഇവർ പറയുന്നു.
നേരത്തെ രഞ്ജിത്ത് നൽകിയ ഒരു അഭിമുഖത്തിലെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവകേരള സദസ് തീർന്നാലുടൻ രഞ്ജിത്തുമായി നേരിട്ടു കാണുന്നുണ്ടെന്നാണ് സജി ചെറിയാൻ വ്യക്തമാക്കിയത്.
ഡോ.ബിജുവിനെതിരെയും നടൻ ഭീമൻ രഘുവിനെതിരെയും രഞ്ജിത് അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം ഡോ ബിജു രാജിവച്ചിരുന്നു.