- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻലാൽ സംസാരിക്കുന്ന തൃശൂർ ഭാഷയിൽ അല്ലെന്ന് പറയാൻ രഞ്ജിത്ത് ഗവേഷകനൊന്നുമല്ല; രഞ്ജിത്ത് അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്; രഞ്ജിത്തിനെതിരെ വിമർശനവുമായി തൂവാനത്തുമ്പികളുടെ നിർമ്മാതാവ്
കൊച്ചി: തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണ് എന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ചിത്രത്തിന്റെ നിർമ്മാതാവ് പി സ്റ്റാൻലി. രഞ്ജിത്തിന്റെ പരാമർശം ബാലിശമായിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. രഞ്ജിത്ത് ഭാഷ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായത്. സ്വന്തം പണി ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സ്റ്റാൻലി പറഞ്ഞു.
ചിത്രത്തിൽ നല്ല ഭംഗിയായാണ് മോഹൻലാൽ തൃശൂർ ഭാഷ സംസാരിച്ചിരിക്കുന്നത്. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂർ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ അങ്ങനെ ഒരാളെ കയറൂരി വിട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സ്റ്റാൻലി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോഹൻലാൽ സംസാരിക്കുന്ന തൃശൂർ ഭാഷയിൽ അല്ലെന്ന് പറയാൻ രഞ്ജിത്ത് ഗവേഷകനൊന്നുമല്ല. അദ്ദേഹം ഭാഷ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായത്. ആ ലെവലിലോട്ട് ഒന്നും രഞ്ജിത്ത് പോവാതിരിക്കുന്നതായിരിക്കും നല്ലത്. ഭാഷ ശാസ്ത്രം എന്നു പറയുന്നത് മറ്റൊരു വിഭാഗമാണല്ലോ. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂർ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ അങ്ങനെ ഒരാളെ കയറൂരി വിട്ടിട്ട് കാര്യമില്ല. അയാൾ അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്. പത്മരാജൻ പത്മരാജന്റെ പണി ചെയ്തു.
അതുപോലെ സംവിധായകർ അവരവരുടെ പണിചെയ്യുന്നതാണ് നല്ലത്. ശബ്ദ താരാവലിയും ഭാഷാശാസ്ത്രവുമൊന്നും ചർച്ച ചെയ്യാതിരിക്കുകയാണ് സിനിമാക്കാർക്ക് നല്ലത്. സിനിമ മലബാർ ഭാഷയിലുള്ളതാണെന്നോ തൃശൂർ ഭാഷയിലുള്ളതാണെന്നോ തിരുവനന്തപുരം ഭാഷയിലുള്ളതാണെന്നോ പ്രഖ്യാപിച്ചുകൊണ്ടല്ല സിനിമ ചെയ്യുന്നത്. സിനിമ കേരളത്തിലെ മുഴുവൻ പ്രേക്ഷകർക്കു വേണ്ടിയാണ്. അവർക്കെല്ലാം മനസിലാകുന്ന ഭാഷയിൽ വേണം സിനിമയെടുക്കാൻ. അല്ലാതെ സിനിമ എടുത്തിട്ടില്ല ഇവിടെ. അങ്ങനെ സിനിമയെടുത്തിട്ടുണ്ടെങ്കിൽ രഞ്ജിത്ത് പറയട്ടെ.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മണ്ണാറത്തുടി ജയകൃഷ്ണന്റെ ജന്മസ്ഥലം തൃശൂരാണെന്ന് സൂചിപ്പിക്കുന്നുണ്ട്. വലിയ വിദ്യാഭ്യാസം നേടിയ ആളാണ്. ഓരോ കഥാപാത്രങ്ങളോടും അദ്ദേഹം സംസാരിക്കുന്നത് കഥാപാത്രങ്ങളുടെ ഭാഷയിലാണ്. സിറ്റിയിൽ നിന്ന് വരുന്ന ഒരു കഥാപാത്രമാണ് ക്ലാര. ലാലിന് കൂടുതലും സംസാരിക്കേണ്ടത് അവരോടാണ്. അത് തൃശൂർ ഭാഷയിൽ അല്ല. ക്ലാരയുടെ ഭാഷയിലാണ്. പുസ്തകത്തിലെ മലയാളത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാൽ തൃശൂരിലെ വീട്ടിൽ പൂർണമായും ലാൽ സംസാരിക്കുന്നത് തൃശൂർ ഭാഷയിലാണ്.
അശോകന്റെ കഥാപാത്രത്തോട് തൃശൂർ ഭാഷയിൽ സംസാരിക്കുമ്പോൾ ബാറിൽ വന്ന് മറ്റ് സുഹൃത്തുക്കളോട് സംസാരിക്കുന്നത് അങ്ങനെയല്ല. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും തൃശൂരിൽ നിന്നുള്ളവരല്ല. ജയകൃഷ്ണന്റേയും രാധയുടേയും കുടുംബവുമാണ് തൃശൂരിൽ നിന്നുള്ളത്. കുറച്ച് കഥാപാത്രങ്ങളൊഴിച്ച് ബാക്കിയുള്ളവരെല്ലാം പുറത്തുനിന്ന് വരുന്നവരാണ്. തൃശൂർക്കാരോട് സംസാരിക്കുമ്പോൾ വളരെ കൃത്യമായി തൃശൂർ ഭാഷയിൽ തന്നെ സംസാരിക്കുന്നുണ്ട്. അശോകനോട് സംസാരിക്കുന്നത് നല്ല ഭംഗിയായ തൃശൂർ ഭാഷയിൽ തന്നെയാണ്.
പ്രാഞ്ചിയേട്ടൻ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് വിദ്യാഭ്യാസമില്ല. അതിന് അപ്പുറത്തേക്ക് അയാൾക്ക് വളരാൻ പറ്റില്ല. ആ സിനിമയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമാണ് സംസാരിക്കുന്നത്. അല്ലാതെ പ്രാഞ്ചിയേട്ടന്റെ ഭാഷയിൽ അല്ല ആ സിനിമ മുഴുവനുള്ളത്. പ്രാഞ്ചിയേട്ടൻ മാത്രം തൃശൂർ ഭാഷ സംസാരിക്കുമ്പോൾ ബാക്കി കഥാപാത്രങ്ങൾ അവർക്ക് യോജിച്ച ഭാഷയിലാണ് സംസാരിക്കുന്നതെന്നും സ്റ്റാൻലി പറഞ്ഞു.