മുംബൈ: ബോളിവുഡ് ആരാധകർ ഏറെ കാത്തിരുന്ന താര വിവാഹത്തിന്റെ ആ വീഡിയോ പുറത്തുവന്നു. താരജോഡികളായ ദീപിക പദുക്കോദിന്റേയും രൺവീർ സിങ്ങിന്റെയും വിവാഹ വീഡിയോയ്ക്കായി കാത്തരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ആ വിവാഹ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 നവംബർ 14 ന് ഇറ്റലിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ അഞ്ചാം വാർഷികം ആഘോഷിക്കാനിരിക്കെ ദീപികയുടെയും രൺവീറിനെറയും വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നു.

കരൺ ജോഹർ ഷോയുടെ എട്ടാം സീസണിൽ അതിഥികളായെത്തിയത് ദീപികയും രൺവീറുമായിരുന്നു. ഈ ഷോയിലൂടെയാണ് ഇരുവരുടെയും വിവാഹ വീഡിയോ റിലീസ് ചെയ്തത്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമുള്ള യാത്രയെ കുറിച്ച് ഇരുവരും മനസ്സുതുറക്കുന്നുണ്ട്.

ദീപികയെ രൺവീർ മാലിദ്വീപിൽ വച്ച് പ്രൊപ്പോസ് ചെയ്തതും, അവരുടെ മാതാപിതാക്കളെ കാണാൻ ബംഗളുരുവിൽ എത്തിയതിന്റെ വിശേഷങ്ങളും മറ്റും വീഡിയോയുടെ ബാക്കിഭാഗങ്ങളിൽ കാണാം. പഞ്ചാബി-കൊങ്കിണി ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പാർട്ടിയിൽ ദീപികമയാടുള്ള പ്രണയം വ്യക്തമാക്കുന്ന രൺവീറിന്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ദീപികയുടെ അച്ഛനും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുക്കോൺ രൺവീറിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതും രസകരമായാണ്. തങ്ങൾ നാല് പേരടങ്ങുന്ന കുടുംബം വളരെ ബോറിങ് ആയിരുന്നുവെന്നും അവിടേക്കാണ് രൺവീർ വെളിച്ചമായി എത്തിയതെന്നും പ്രകാശ് പറയുന്നു.

രൺവീറിനെ പ്രണയിക്കാനുള്ള കാരണത്തെ കുറിച്ച് ദീപിക വീഡിയോയിൽ പറയുന്നുണ്ട്. ഉറക്കെ ചിരിച്ച് സംസാരിക്കുന്ന ജീവിതം ആഘോഷമാക്കുന്ന രൺവീറിനെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാൽ ശാന്തനായ വികാരനിർഭരനായ മറ്റൊരു രൺവീറുണ്ട്. ആർക്കും അത്ര പരിചിതമല്ലാത്ത ആ രൺവീറിനെയാണ് താൻ പ്രണയിച്ചതെന്നും ദീപിക പറയുന്നു.

2013 ൽ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ദീപികയും രൺവീറും അടുക്കുന്നത്. രണ്ട് വർഷത്തിനു ശേഷം 2015 ൽ മാലദ്വീപിൽ വെച്ച് ദീപികയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്ന് വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.

ദീപിക പദുക്കോൺ നായികയായ 'യേ ജവാനി ഹേ ദിവാനി'യിലെ 'കബീരാ.. 'എന്നു തുടങ്ങുന്ന വിവാഹഗാനരംഗങ്ങൾ ഒരുക്കിയ വെഡ്ഡിങ് ഫിലിമെറാണ് താരവിവാഹവും ഷൂട്ട് ചെയ്തത്. വിവാഹവീഡിയോയുടെ പ്രത്യേകതയെക്കുറിച്ച് വെഡ്ഡിങ് ഫിലിമെർ പറയുന്നു. യേ ജവാനി ഹേ ദിവാനിയുടെ 'കബീര' എന്ന ഗാനത്തിന്റെ ചിത്രീകരണ വേളയിൽ ദീപികയെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു സായാഹ്നത്തിൽ ജോലിക്കാർക്കൊപ്പം ഇരിക്കുന്നതിനിടെ അവൾ കുനിഞ്ഞ് മെല്ലെ പറഞ്ഞു. എന്റെ വവാഹത്തിനുള്ള സമയമാകുമ്പോൾ നിങ്ങൾ അത് വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ സന്തോഷമായിരിക്കും. ഞാൻ ഞെട്ടിപ്പോയി അവൾ ആ വികാരം മുറുകെ പിടിച്ചു.

 
 
 
View this post on Instagram

A post shared by Vishal Punjabi (@theweddingfilmer)

ബോളിവുഡിന്റെ താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും തമ്മിലുള്ള സ്വപ്നസമാനമായ കൂടിച്ചേരലിന്റെ സവിശേഷമായ ബഹുമതി ദ് വെഡ്ഡിങ് ഫിലിമെറിനു ലഭിച്ചു. ഇത് അവരുടെ വിവാഹവീഡിയോ മാത്രമല്ല മറിച്ച് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും ഒരു കഥ നെയ്തെടുക്കൽ കൂടിയാണ്.