മുംബൈ: നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാവുന്നത്. ഇപ്പോൾ രൺവീറുമായി റിലേഷൻഷിപ്പിൽ ആയിരുന്ന വേളയിലെ അനുഭവങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് ദീപിക. രൺവീറുമായി റിലേഷൻഷിപ്പിലായിരുന്നപ്പോഴും മറ്റുള്ളവരെ ഡേറ്റ് ചെയ്യുമായിരുന്നു എന്നാണ് ദീപിക പറയുന്നത്.

ഞാൻ കുറച്ചു നാൾ സിംഗിളായിട്ട് ഇരിക്കാനാണ് ആ സമയത്ത് ആഗ്രഹിച്ചിരുന്നത്. ബുദ്ധിമുട്ടേറിയ കുറച്ച് ബന്ധങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ആരുമായും അറ്റാച്ച്ഡ് ആകാനോ കമ്മിറ്റഡാകാനോ ആഗ്രഹിച്ചിരുന്നില്ല. ആ കാലം ആഘോഷമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്റെ പ്രായവും അതായിരുന്നു. അപ്പോഴാണ് ഇവൻ എന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

ഇവൻ എന്നെ പ്രപ്പോസ് ചെയ്യുന്നതുവരെ ഞാൻ പൂർണമായി കമ്മിറ്റഡായിരുന്നില്ല. മറ്റുള്ള ആളുകളെ കാണാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഞങ്ങൾ തിരിച്ചുവന്നുകൊണ്ടേയിരുന്നു. ഞാൻ മറ്റുള്ള ആളുകളെ ഡേറ്റ് ചെയ്തെങ്കിലും അവരോടൊന്നും എനിക്ക് താൽപ്പര്യം തോന്നിയില്ല. എന്റെ മനസിൽ ഞാൻ ഇവനോട് കമ്മിറ്റഡായി. മറ്റുള്ളവരെ കണ്ടെങ്കിലും ഞാൻ ഇവനിലേക്ക് തിച്ചുപോയിക്കൊണ്ടിരുന്നു.- ദീപിക പദുകോൺ പറഞ്ഞു.

റിലേഷൻഷിപ്പ് തുടങ്ങി ആറു മാസത്തിൽ തന്നെ രണ്ട് മൂന്ന് പേർ ദീപികയോട് പ്രണയാഭ്യർത്ഥന നടത്തി എന്നാണ് രൺവീർ പറയുന്നത്. നിരവധി പേർക്ക് ദീപികയോട് പ്രണയമുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അവർ ആരെല്ലാമെന്ന് ദീപിക രൺവീറിനോട് ചോദിക്കുന്നുണ്ട്. ഇപ്പോഴല്ലേ നീ ഡേറ്റിങ്ങിനെ കുറിച്ച് പറഞ്ഞതെന്നും അവരെയെല്ലാം ഇത്ര വേഗത്തിൽ മറന്നുപോയോയെന്നും രൺവീർ ദീപികയോട് തിരിച്ചു ചോദിച്ചു. തനിക്ക് അവരെ ഓർമയില്ലെന്നായിരുന്നു ദീപികയുടെ മറുപടി. എന്നാൽ തനിക്ക് എല്ലാവരേയും കൃത്യമായ ഓർമയുണ്ടെന്നാണ് രൺവീർ പറഞ്ഞത്.

2013ൽ പുറത്തിറങ്ങിയ ഗോലിയോൻ കി രാസലീല രാംലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് 201ലാണ് ദീപികയെ രൺവീർ പ്രപ്പോസ് ചെയ്യുന്നത്. മാലി ദ്വീപിൽ വച്ചാണ് പ്രപ്പോസ് ചെയ്തത്. സഹോദരിക്കും അമ്മയ്ക്കുമൊപ്പം പോയാണ് ദീപികയ്ക്കുള്ള മോതിരം തെരഞ്ഞെടുത്തത് എന്നാണ് രൺവീർ പറയുന്നത്. കടലിന് നടുക്കുള്ള ദ്വീപിൽ വച്ച് രണ്ടുപേരും മാത്രമുള്ളപ്പോഴാണ് പ്രണയാഭ്യർത്ഥന നടത്തിയത്. ദീപിക ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ ഇമോഷണലായെന്നും രൺവീർ പറയുന്നു.